ദ്വിദിന ദേശീയ സെമിനാർ അപേക്ഷ ക്ഷണിച്ചു
കല്ലികണ്ടി: എൻ.എ.എം കോളജ് ഹിസ്റ്ററി , ഇംഗ്ലീഷ് വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ‘Gender in History and Literature’ എന്ന വിഷയത്തിലാണ് സെമിനാർ. സെപ്റ്റംബർ അവസാന വാരം നടക്കുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ സൂചിപ്പിച്ച
വിഷയങ്ങളിൽ പ്രസിദ്ധീകരിക്കാത്ത യഥാർത്ഥ ലേഖനങ്ങൾ അവതാരകൻ്റെ പേര്, പദവി, ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ സഹിതം 300 വാക്കുകളിൽ കവിയാത്ത പേപ്പറിൻ്റെ ഒരു സംഗ്രഹം namseminar23@gmail.com എന്ന മെയിൽ വഴിയാണ് സമർപ്പിക്കേണ്ടത്.