ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് അസോസിയേഷൻ ഉദ്ഘാടനം

കല്ലിക്കണ്ടി: എൻ എ എം കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് അസോസിയേഷൻ ഉദ്ഘാടനം കലാ നിരൂപകനും ഗവേഷകനും അധ്യാപകനുമായ ഡോ. എൻ. സാജൻ നിർവഹിച്ചു. “ഇംഗ്ലീഷിന്റെ സൗന്ദര്യം സാഹിത്യത്തിലൂടെ” എന്ന വിഷയത്തെ അധിഷ്ഠിതമാക്കി ഡോ. സാജൻ വിദ്യാർത്ഥികളുമായി സംവദിക്കുകയും സാഹിത്യത്തിലെ ഭാഷയുടെ ശക്തിയും സൗന്ദര്യവും വിശദീകരിക്കുകയും ചെയ്തു.

കോളേജ് പ്രിൻസിപ്പൽ ഡോ. ടി. മജീഷ് മുഖ്യാതിഥിക്കുള്ള മൊമെന്റോ കൈമാറി. ഡിപ്പാർട്മെന്റ് മേധാവി പ്രിയ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി ഹുസ്ന സ്വാഗതം പറഞ്ഞു.
ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികൾ വിവിധയിനം കലാപരിപാടികൾ വേദിയിൽ അവതരിപ്പിച്ചു.
ചടങ്ങിൽ ഓഫീസ് സുപ്രണ്ട് ഗഫൂർ എം, കോളേജ് യൂണിയൻ ചെയർമാൻ തമീം മുഹ്സിൻ, നസ്റുള്ള മമ്പ്രോൾ, സാദിഖ് അലി കെ.പി, ഡോ. അഞ്ചു ഓ. കെ, ഷസ്‌നി എൻ, മുഹമ്മദ് യു.കെ, ശിൽപ എസ്, ഷംന, ഇസ്മായിൽ എന്നിവർ സംസാരിച്ചു.