വിദ്യാഗിരിയുടെ മണ്ണിൽ ഓണഘോഷത്തിന് വര്‍ണാഭമായ തുടക്കം
കല്ലിക്കണ്ടി: വർണക്കാഴ്ചകളും കലകളും നിറയുന്ന നാളുകൾക്കു തുടക്കമിട്ട് ഓണാഘോഷത്തിന് വിധ്യാഗിരിയുടെ ക്യാമ്പസിൽ തിരിതെളിഞ്ഞു. വിദ്യാർഥികളുടെ ഫ്ലാഷ്മോബ് നൃത്തച്ചുവടുകളുടെ അകമ്പടിയോടെ വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ വരാനിരിക്കുന്ന ഓണാഘോഷത്തിന് ‘തകൃതൈ’ എന്ന പേര് വെളിപ്പെടുത്തി. കോളജ് നടുമുറ്റത്ത് വച്ച് നടന്ന പരിപാടിയിൽ വിദ്യാർഥികളുടെ പങ്കാളിത്തം ശ്രദ്ധേയമായി. ആഗസ്റ്റ് 24,25 ദിവസങ്ങളിലായി വിപുലമായ ഓണാഘോഷ പരിപാടികളാണ് കോളജ് ആസൂത്രണം ചെയ്തിരിക്കുന്നത്.