കലാങ്കം: കലയുടെ ആവേശം കൊടിയേറി വിദ്യാഗിരി

കല്ലിക്കണ്ടി: എൻ. എ. എം കോളേജ് 2024-25 വർഷത്തെ വിദ്യാർത്ഥി യൂനിയൻ ഫൈൻ ആർട്സ് മത്സരങ്ങൾക്ക് തുടക്കമായി. ‘ലഹരിക്കെതിരെ കലകൾ കൊണ്ട് പോരാടിക്കുക’ എന്ന പ്രമേയത്തോടെയാണ് ഇത്തവണത്തെ കലോത്സവം സംഘടിപ്പിക്കുന്നത്. ടീം കോച്ചേരി, ടീം അടാട്ട്, ടീം അഞ്ഞൂറ്റി എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി ഫെബ്രുവരി 3, 4, 5 തീയതികളിലായാണ് മത്സരങ്ങൾ അരങ്ങേറുന്നത്.


ഓഫ്‌സ്റ്റേജ് മത്സരങ്ങൾക്ക് തുടക്കം
ഫോട്ടോഗ്രഫി, വീഡിയോഗ്രാഫി, മെഹന്തി, കവിതാരചന, പ്രസംഗം, സംവാദം, ക്വിസ്, സിനിമ റിവ്യൂ, അക്രിലിക് പെയിന്റിംഗ്, പെൻസിൽ ഡ്രോയിങ്, പേപ്പർ ക്രാഫ്റ്റ്, എംബ്രോയ്ഡറി തുടങ്ങിയ ഒഫ്‌സ്റ്റേജ് മത്സരങ്ങൾ ഇന്ന് ആരംഭിച്ചു. കലാശേഷി കണ്ടെത്താനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാനുമുള്ള വേദിയായി കലാങ്കം മാറുമെന്ന് യൂണിയൻ ഭാരവാഹികൾ വ്യക്തമാക്കി.


സ്റ്റേജ് മത്സരങ്ങൾ വരും ദിവസങ്ങളിൽ
വൈവിധ്യമാർന്ന കലാപരിപാടികളോടെ സ്റ്റേജ് മത്സരങ്ങൾ വരും ദിവസങ്ങളിൽ അരങ്ങേറും. കോൽക്കളി, ഒപ്പന, വട്ടപ്പാട്ട്, ദഫ് മുട്ട്, അറബന, നൃത്തം, സംഗീതം, നാടകം തുടങ്ങിയ ആധുനികവും പരമ്പരാഗതവുമായ കലാരൂപങ്ങൾ മത്സര വേദിയെ സമ്പന്നമാക്കും. കലാപ്രതിഭകളുടെ പ്രകടനം ഉറപ്പാക്കാൻ മികച്ച ഒരുക്കങ്ങളാണ് സംഘാടകർ നടത്തിയിരിക്കുന്നത്.