ദേശഭക്തിഗാന മത്സരം നടത്തി
കല്ലിക്കണ്ടി: 77-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി വിമൻസ് സെല്ലും ഇൻ്റേണൽ ക്വാളിറ്റി അഷ്വറൻസ് (IQAC) സെല്ലും സംയുക്തമായി ഇൻ്റർ ഡിപ്പാർട്ട്മെൻ്റ് ദേശഭക്തിഗാന മത്സരം സംഘടിപ്പിച്ചു. കോളേജ് സെമിനാർ ഹാളിൽ വച്ച് നടന്ന മത്സരത്തിൽ ഓരോ ഡിപ്പാർട്ട്മെൻ്റിൽ നിന്നും അഞ്ചു പേരടങ്ങിയ ടീമുകൾ മാറ്റുരച്ചു.
ബികോം ഡിപ്പാർട്ട്മെൻ്റ് ജേതാക്കളായ മത്സരത്തിൽ ബി ബി എ ഡിപ്പാർട്ട്മെൻ്റ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. മത്സര ശേഷം നടന്ന ചടങ്ങിൽ വിജയികൾക്ക് സമ്മാനം നൽകി.