മൊബൈൽ ഫോട്ടോഗ്രഫി മത്സരം

1st Prize
കല്ലിക്കണ്ടി:എൻ എ എം കോളേജിൽ വുമൺ സെല്ലിന്റെ ആഭിമുഖ്യത്തിൽ മൊബൈൽ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിച്ചു. ‘ഹിടൺ ജെംസ്’ എന്ന വിഷയത്തെ ആസ്പതമാക്കി ഇരുപതോളം ഫോട്ടോകളാണ് മത്സരത്തിൽ മാറ്റുരച്ചത്. വുമൺ സെൽ കൺവീനർ ഷസ്നി എൻ പരിപാടിക്ക് നേതൃത്വം നൽകി.
മത്സരത്തിൽ എം എസ് സി കമ്പ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാര്‍ത്ഥിയായ ഷമീൽ ഒന്നാം സ്ഥാനവും ബി എസ് സി കമ്പ്യൂട്ടർ സയൻസ് മൂന്നാം വർഷ വിദ്യാര്‍ത്ഥിയായ ഫാത്തിമ സി കെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

