IELTS പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു
കല്ലിക്കണ്ടി: വിദ്യാർഥികളിൽ മികച്ച ആശയവിനിമയശേഷി വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി എൻ.എ. എം കോളജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റും എഡ്റൂട്സും സംയുക്തമായി IELTS പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. മജീഷ് അദ്ധ്യക്ഷനായി. എഡ്റൂട്ട്സ് കൺസൾട്ടൻസി ട്രെയിനർ സാജിർ ക്ലാസിന് നേതൃത്വം നൽകി. ഇഗ്ലീഷ് വിഭാഗം മേധാവി പ്രിയ കെ നായർ, ശസ്‌നി എൻ, സാദിഖ് അലി എന്നിവർ സംസാരിച്ചു.
ഇംഗ്ലീഷിലുള്ള ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും ഭാഷയോടുള്ള ഭയം അകറ്റുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന ലിസനിങ് ടെസ്റ്റുകളും ക്ലാസിൻറെ ഭാഗമായി.ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് അവസാനവർഷ വിദ്യാർത്ഥി ഷിബിൻ നന്ദിപറഞ്ഞു.