ഇൻ്റർ ഡിപ്പാർട്ട്മെൻ്റ് ക്രൈം ഇൻവെസ്റ്റിഗഷൻ മത്സരം സംഘടിപ്പിച്ചു

കല്ലിക്കണ്ടി: എൻ എ എം കോളേജ് മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്മെൻ്റിന്റെ നേതൃത്വത്തിൽ ഇന്റർ ഡിപ്പാർട്മെന്റൽ ക്രൈം ഇൻവെസ്റ്റിഗേഷൻ മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ അന്വേഷണ ബുദ്ധിയും പ്രായോഗിക കഴിവുകളും പരിശോധിക്കുന്ന വിവിധങ്ങളായ റൗണ്ടുകൾ ഉൾപ്പെട്ട മത്സരം വിദ്യാർഥികൾക്ക് വേറിട്ട അനുഭവം നൽകി. മത്സരത്തിന്റെ ഔദ്യോഗിക പരിപാടി കോളേജ് പ്രിൻസിപ്പാൾ ഡോ മജീഷ് ടി ഉദ്ഘാടനം ചെയ്തു.

വിവിധ ഡിപ്പാർട്മെൻ്റുകളിൽ നിന്നായി 76 വിദ്യാർത്ഥികൾ അടങ്ങിയ 38 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ മാത്തമറ്റിക്സ് വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥികളായ റാനിഷ്, ഇമ്രാൻ എന്നിവർ വിജയികളായി. മാനേജ്മെൻ്റ് സ്റ്റഡീസ് വിദ്യാർത്ഥികളായ ഫാത്തിമത് റിഫ്സ ഒ കെ, ഫിദ അബ്ദുൽ റഷീദ് എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
ഡിപ്പാർട്ട്മെൻ്റ് മേധാവി മുഹമ്മദ് അൻസീർ കെ കെ, അശ്വതി കെ, ഡോ ഷമീർ എ പി, സമീർ പറമ്പത്ത്, നസീർ പുത്തൂർ, ശബാന, ഹരിത പി, ഹയ ഫാത്തിമ, നിഹാൽ എ പി തുടങ്ങിയവർ സംബന്ധിച്ചു.