‘പാത്ത് വേ ടു സക്സസ്’: കരിയർ ഡെവലപ്പ്മെന്റ് പ്രോഗ്രാം

കല്ലിക്കണ്ടി: എൻ.എ.എം കോളേജ് കല്ലിക്കണ്ടി മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ മൂന്നാം വർഷ വിദ്യാർത്ഥികൾക്കായി കരിയർ ഡെവലപ്പ്മെന്റ് ക്ലാസ്സ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. മജീഷ് ടി പരിപാടി ഉദ്ഘാടനം ചെയ്തു.

കരിയർ തിരഞ്ഞെടുപ്പും മുൻകരുതലുകളും എന്ന വിഷയത്തിൽ ഹിസ്റ്ററി ഡിപ്പാർട്മെന്റ് മേധാവി ഡോ. അനസ് എടോളി വിദ്യാർത്ഥികളുമായി സംവദിച്ചു. വിദ്യാർത്ഥികളുടെ കരിയർ ഗൈഡൻസിനും ഭാവി പദ്ധതികൾക്കും ശ്രദ്ധ കേന്ദ്രീകരിച്ച പരിപാടി ഏറെ ശ്രദ്ധേയമായി.

മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്മെന്റ് മേധാവി മുഹമ്മദ് അൻസീർ കെ.കെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അശ്വതി കെ സ്വാഗത പ്രസംഗം നടത്തി.
ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ. ഹസീബ് വി.വി, കോളേജ് ഓഫീസ് സൂപ്രണ്ട് ഗഫൂർ എം, ഹരിത പി., ശബാന എന്നിവർ സംസാരിച്ചു.