മാനേജ്മെന്റ് സ്റ്റഡീസ് അസോസിയേഷൻ ഉദ്ഘാടനം

കല്ലിക്കണ്ടി: എൻ എ എം കോളേജ് മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്മെന്റ് അസോസിയേഷൻ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ ഡോ. മജീഷ് ടി നിർവഹിച്ചു. സൈതൂൻ റെസ്റ്റോറന്റ് സി.ഇ.ഒ നൗഫൽ നരിക്കോളി മുഖ്യാതിഥിയായി. ഒരു സാധാരണക്കാരനിൽ നിന്നും മികച്ച സംരംഭകനായി ഉയർന്ന് വന്ന അനുഭവങ്ങളും ഓർമകളും നൗഫൽ നരിക്കൊളി വിദ്യാർത്ഥികളുമായി പങ്കു വെച്ചു.

മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർമെന്റ് മേധാവി മുഹമ്മദ് അൻസിർ കെ കെ അധ്യക്ഷനായി. അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് നിഹാൽ എ പി സ്വാഗതം പറഞ്ഞു. ഉദ്‌ഘാടന സമ്മേളനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ വേദിയിൽ അരങ്ങേറി.
ചടങ്ങിൽ കോമേഴ്‌സ് ഡിപ്പാർട്മെന്റ് മേധാവി മുസ്തഫ കെ എസ്, കമ്പ്യൂട്ടർ സയൻസ് മേധാവി ഡോ ഷമീർ എ പി, മാനേജ്മെന്റ് സെക്രട്ടറി സമീർ പറമ്പത്ത്, ഓഫീസ് സുപ്രന്റ് ഗഫൂർ എം, അബ്ദുൽ അഹ്‌റാഫ്, യൂണിയൻ ചെയർമാൻ തമീം മുഹ്സിൻ, അശ്വതി കെ, ശബാന, ഹരിത പി, ഫിദ അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.