April 4, 2025

കേരളത്തിലെ ക്യാമ്പസകൾ രാഷ്ട്രീയ മുക്തമാകുന്നു: സി കെ സുബൈർ

0

കല്ലിക്കണ്ടി: രാജ്യത്തെ മറ്റു ക്യാമ്പസുകളിൽ നിന്നും വിഭിന്നമായി കേരളത്തിലെ ക്യാമ്പസുകളിൽ ഗൗരവമുള്ള രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുന്നില്ലെന്ന് കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് മുൻ അംഗം സി കെ സുബൈർ കുറ്റപ്പെടുത്തി. എൻ എ എം കോളേജ് കല്ലിക്കണ്ടി 2024-25 വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗൗരവമേറിയ വാർത്തകൾ ചർച്ച ചെയ്യേണ്ട മലയാള മാധ്യമങ്ങൾ പ്രാധാന്യം ഒട്ടും അർഹിക്കാത്ത വാർത്തകൾക്ക് പിന്നാലെ പോയി തരം താഴുന്നു. കേവലം സോഷ്യൽ മീഡിയ ട്രെൻഡുകൾക്ക് പിന്നാലെ പോവാതെ രാജ്യത്തെ രാഷ്ട്രീയം ചർച്ച ചെയ്യാനും സമരങ്ങൾക്ക് നേതൃത്വം കൊടുക്കാനും ക്യാമ്പസുകളിലെ വിദ്യാർത്ഥികൾക്ക് കഴിയണമെന്നും സി കെ സുബൈർ കൂട്ടിച്ചേർത്തു. കോളേജ് യൂണിയൻ ചെയർമാൻ തമീം മുഹ്സിൻ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. മജീഷ് ടി മുഖ്യാധിതിക്കുള്ള ഉപഹാര സമർപ്പണം നടത്തി.

സമീർ പറമ്പത്ത്, ഗഫൂർ എം, നസീർ പുത്തൂർ, ഡോ. അനസ് ഇ, ഗഫൂർ ഐ, കെ എസ് മുസ്തഫ, ഡോ. ഷമീർ എ പി, ഡോ. ഇസ്മയിൽ എ എം, ഹയ ഫാത്തിമ, സെൻഹ പി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *