‘എലൈസിയം’ മാഗസിൻ പ്രകാശനം ചെയ്തു
കല്ലിക്കണ്ടി: എൻ എ എം കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഡിപ്പാർട്മെന്റ് മാഗസിൻ പുറത്തിറക്കി. ‘എലൈസിയം’ എന്ന പേരിൽ പുറത്തിറക്കിയ മാഗസിൻ എഴുത്തുകാരനും ജേർണലിസ്റ്റുമായ സിയാദ് എം ഷംസുദ്ദീൻ പ്രകാശനം ചെയ്തു. കോളേജ് സെമിനാർ ഹാളിൽ വച്ച് നടന്ന ചടങ്ങ് പ്രിൻസിപ്പൽ ഇൻ ചാർജ് ക്യാപ്റ്റൻ ഷമീർ എ പി ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് വിഭാഗം മേധാവി പ്രിയ നായർ അധ്യക്ഷയായി. ‘സാഹിത്യവും മാധ്യമ പഠനവും’ എന്ന വിഷയത്തിൽ മുഖ്യാതിഥി സിയാദ് എം ഷംസുദ്ദീൻ വിദ്യാർത്ഥികളുമായി സംവദിച്ചു.
ഇംഗ്ലീഷ് വിഭാഗം വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാസൃഷ്ടികൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് മാഗസിൻ ഒരുക്കിയിട്ടുള്ളത്. വിദ്യാർത്ഥികളുടെ സർഗ വാസനകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘എലൈസിയം’ മാഗസിൻ പുറത്തിറക്കിയതെന്ന് സ്റ്റുഡൻറ് എഡിറ്റർ ഹൈഫ ആയിഷ അഭിപ്രായപ്പെട്ടു. സ്റ്റാഫ് എഡിറ്റർ ഡോ. അഞ്ചു ഒ കെ എഡിറ്റോറിയൽ ടീമിന് നേതൃത്വം നൽകി.
ജൂനിയർ സുപ്രണ്ട് ഗഫൂർ എം, ഡോ. അഞ്ചു ഒ കെ, സാദിഖ് അലി കെ. പി, മുഹമ്മദ് യു കെ, ഷസ്‌നി എൻ, ശിൽപ എസ്, ഷംന, ഹൈഫ ആയിഷ പി.കെ, നിദ ഫസ്‌ലി പി.കെ, സമ കാസിം, അമീൻ മുഹ്‌യുദ്ധീൻ എന്നിവർ സംസാരിച്ചു.