ദ്വിദിന ദേശീയ സെമിനാറിന് തുടക്കമായി
കല്ലിക്കണ്ടി: എൻ എ എം കോളേജിലെ ചരിത്ര വിഭാഗവും കേരള സർക്കാർ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സും സംയുക്തമായി ‘ ഇന്ത്യൻ ജനാധിപത്യം, ഭരണഘടന, സാമൂഹ്യ നീതി’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിന് തുടക്കമായി. കെ പി മോഹനൻ എം എൽ എ സെമിനാർ ഉദ്ഘാടനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയർസ് ഡയറക്ടർ ജനറൽ ഡോ. യു.സി. ബിവീഷ് മുഖ്യാതിഥിയായി. കോളേജ് പ്രിൻസിപ്പൽ ഡോ. മജീഷ് ടി അധ്യക്ഷനായി. ഐറിഷ് ഡയറക്ടർ ഡോ. ജോയ് വർക്കി മുഖ്യപ്രഭാഷണം നടത്തി.
ചരിത്ര വിഭാഗം മേധാവി ഡോ. ഇ അനസ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ഡോ. ഹസീബ് വി വി (IQAC കോർഡിനേറ്റർ), ഡോ. കെ എസ് മുസ്തഫ, ഡോ. ഷമീർ എ പി, ഗഫൂർ ഐ, അൻസീർ, ഗഫൂർ എം (ജൂനിയർ സൂപ്രണ്ട്), മുനഫർ കാപ്പിൽ, ഫസൽ മുഹമ്മദ്, അനുശ്രീ, അസ്മിന എന്നിവർ സംസാരിച്ചു. ഫർഹാന കെ പി നന്ദി പറഞ്ഞു.