December 22, 2024

റിസർച്ച് മെത്തഡോളജി ശില്പശാല

0

കല്ലിക്കണ്ടി: എൻ എ എം കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ റിസർച്ച് മെത്തഡോളജി ശില്പശാല സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി (21, 22) നടന്ന പരിപാടി പ്രിൻസിപ്പൽ ഡോ.ടി മജീഷ് ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ . അഞ്ചു ഓ.കെ ശില്പശാലക്ക് നേതൃത്വം നൽകി. ഗവേഷണ രംഗത്തെ ആധുനിക രീതികളെ കുറിച്ച് ശില്പശാല ചർച്ച ചെയ്‌തു.

ഇംഗ്ലീഷ് വിഭാഗം മേധാവി പ്രിയ നായർ അധ്യക്ഷത വഹിച്ചു. ഐ ക്യു എ സി കോർഡിനേറ്റർ ഡോ. ഹസീബ് വി വി, മുൻ ഐ ക്യു എ സി കോർഡിനേറ്റർ ഡോ. മുഹമ്മദ്‌ ഇസ്മായിൽ, സാദിഖ് അലി കെ. പി, ഷസ്‌നി എൻ, ശിൽപ എസ് , ഷംന എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *