December 22, 2024

എൻ എ എം കോളേജ് ഇംഗ്ലീഷ് വിഭാഗം ബിരുദ ദാനം നടത്തി

0

കല്ലിക്കണ്ടി: എൻ എ എം കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്മെൻ്റ് 2021-2024 ബാച്ച് ബിരുദ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ടി മജീഷ് ബിരുദ ദാനം നടത്തി. എം ഇ എഫ് ജനറൽ സെക്രട്ടറി പി പി എ ഹമീദ് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.

പി എ റഹ്മാൻ സാഹിബ് ഓർമ ദിനം പ്രമാണിച്ച് ഒരു മിനുട്ട് മൗനാചരണത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് മേധാവി പ്രിയ നായർ അധ്യക്ഷത വഹിച്ചു.

സമീർ പറമ്പത്ത്, ഐ ക്യു എ സി കോർഡിനേറ്റർ ഡോ. ഹസീബ്, ഹിസ്റ്ററി ഡിപ്പാർട്മെന്റ് മേധാവി ഡോ. അനസ് എടോളി, ഡോ. അഞ്ചു ഒ കെ, ശസ്നി എൻ, നസ്രുള്ള മബ്രോറോൾ, സാദിഖ് അലി കെ.പി, മുഹമ്മദ് യു കെ, ശിൽപ എസ്, ഷംന എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *