ലോക ലഹരി ദിനം:ലഹരി വിരുദ്ധ പ്രതിജ്ഞയും റാലിയും സംഘടിപ്പിച്ചു
കല്ലിക്കണ്ടി: ലോക ലഹരി ദിനത്തോടാനുബന്ധിച്ച് എൻ എ എം കോളേജ് എൻ എസ് എസ്, എൻ സി സി, വുമൺ സെൽ എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും റാലിയും സംഘടിപ്പിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. ടി. മജീഷ് ഉദ്ഘാടനം ചെയ്തു. എൻ സി സി ANO ഡോ. ക്യാപ്റ്റൻ ഷമീർ, ഡോ. ഇ. അഷ്‌റഫ്, ഡോ. പി. വി. സുനിത, എൻ ഷസ്‌നി എന്നിവർ സംസാരിച്ചു.