അന്താരാഷ്ട്ര യോഗ ദിനാചരണം: യോഗ പരിശീലനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു
കല്ലിക്കണ്ടി: അന്താരാഷ്ട്ര യോഗ ദിനത്തോടാനുബന്ധിച്ച് എൻ എ എം കോളേജ് എൻ സി സി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ യോഗ പരിശീലനവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. മജീഷ് ടി പരിപാടി ഉദ്ഘാടനം ചെയ്‌തു.
സെമിനാർ ഹാളിൽ വച്ച് നടന്ന പരിശീലന ക്ലാസ്സിന് എൻ സി സി ANO ഡോ. ക്യാപ്റ്റൻ ഷമീർ നേതൃത്വം നൽകി. ജൂനിയർ സൂപ്രണ്ട് അലി കുയ്യാലിൽ, ഡോ. സു സുനിത പി വി, അഹദ് പി, ഡോ. അഷ്റഫ് എന്നിവർ സംസാരിച്ചു.