‘പ്രിയ്യപ്പെട്ട പുസ്തകം’: വായന വാരാഘോഷം സംഘടിപ്പിച്ചു
കല്ലിക്കണ്ടി : എൻ എ എം കോളേജ് ലൈബ്രറി, മലയാളം, ഹിസ്റ്ററി ഡിപ്പാർട്മെൻ്റുകളുടെ ആഭിമുഖ്യത്തിൽ ‘പ്രിയ്യപ്പെട്ട പുസ്തകം’ എന്ന പേരിൽ വായന വാരാഘോഷം സംഘടിപ്പിച്ചു. അധ്യാപകനും കവിയും എഴുത്തുകാരനുമായ സജീവൻ മൊകേരി മുഖ്യ അതിഥി ആയ പരിപാടി പ്രിൻസിപ്പൽ ഡോ. മജീഷ് ടി ഉദ്ഘാടനം ചെയ്തു.
മലയാളം ഡിപ്പാർട്മെന്റ് അധ്യാപകൻ ഡോ. ഹുസൈൻ, ലൈബ്രേറിയൻ മുനഫർ കാപ്പിൽ, ഹിസ്റ്ററി ഡിപ്പാർട്മെന്റ് മേധാവി ഡോ. അനസ് എടോളി, ജൂനിയർ സൂപ്രണ്ട് അലി കുയ്യാലിൽ, ഡോ. സുനിത പി വി എന്നിവർ സംസാരിച്ചു.