ഉന്നത വിദ്യാഭ്യാസ രംഗംത്ത് സർക്കാരും ഗവർണറും തമ്മിലടിച്ച് വിദ്യാർത്ഥികൾ തോൽക്കുന്നു: കെ മുരളീധരൻ എം പി
കല്ലിക്കണ്ടി: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സർക്കാരും ഗവർണറും തമ്മിലടിച്ച് വിദ്യാർഥികളുടെ ഭാവി ഇല്ലാതാക്കുന്നുവെന്ന് മുരളീധരൻ എം പി കുറ്റപ്പെടുത്തി. എൻ.എ.എം. കോളേജ് മാനേജ്മെൻ്റും അധ്യാപക, അനധ്യാപക ജീവനക്കാരും വിദ്യാർത്ഥികളും സംയുക്തമായി ‘ആദരം’ എന്ന പേരിൽ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി വിദ്യാർത്ഥികൾ വിദേശത്തേക്ക് കുടിയേറുന്നുവെന്നും ഇതിന് പരിഹാരം കാണാൻ സർക്കാർ മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്രയയപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറിൽ വി കെ സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ഡോ. മജീഷ് ടി സ്വാഗതം പറഞ്ഞ പരിപാടിയിൽ പി പി എ ഹമീദ് (എം ഇ എഫ് ജനറൽ സെക്രട്ടറി) അധ്യക്ഷത വഹിച്ചു.
ഡോ. മുനീറ ബീബി ഇ.കെ (അസ്സോസിയേറ്റ് പ്രൊഫസർ & ഹെഡ്. സോഷ്യോളജി), ഡോ. രാജേഷ് കുമാർ ഇ.ആർ (അസ്സോസിയേറ്റ് പ്രൊഫസർ & ഹെഡ്. കോമേഴ്സ്) കാസിം ഉമ്മറാത്ത് (സീനിയർ ക്ലർക്ക്) എന്നിവരാണ് നീണ്ട വർഷത്തെ സ്‌തുത്യർഹ സേവനത്തിനു ശേഷം വിട പറയുന്നത്.
വിരമിക്കുന്ന അധ്യാപക, അനധ്യാപക ജീവനക്കാർക്കുള്ള സ്നേഹോപഹാരം മുരളീധരൻ എം പി കൈമാറി. ശേഷം നടന്ന മറുപടി പ്രസംഗത്തിൽ ഡോ. മുനീറ ബീവി, ഡോ. രാജേഷ് കുമാർ, കാസിം ഉമ്മാറത്ത് എന്നിവർ സംസാരിച്ചു.
സൈനുൽ ആബിദ്, എൻ എ കരീം, കെ പി മൂസഹാജി, സി എച്ച് മൂസഹാജി, ഇസ്മായിൽ പട്ടാടം, പി പി അബൂബക്കർ, ഡോ. മുഹമ്മദ് ഇസ്മായിൽ (IQAC കോഡിനേറ്റർ), ഐ ഗഫൂർ, അലി കുയ്യാലിൽ, മുഹമ്മദ് അൽഫാൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. സമീർ പറമ്പത്ത് (എം ഇ എഫ് സെക്രട്ടറി) നന്ദി പറഞ്ഞു.