കുടുംബ സംഗമവും യാത്രയയപ്പും
കല്ലിക്കണ്ടി: എൻ എ എം കോളേജ് സ്റ്റാഫ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുടുംബ സംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു. ഈ വർഷം വിരമിക്കുന്ന സോഷ്യോളജി വിഭാഗം മേതാവി ഡോ. മുനീറ ബീവി, കോമേഴ്‌സ് വിഭാഗം മേതാവി ഡോ. രാജേഷ് കുമാർ, ഓഫീസ് സ്റ്റാഫായ കാസിം എന്നിവർക്കുള്ള യാത്രയയപ്പാണ് നടന്നത്.
എം ഇ എഫ് ജനറൽ സെക്രട്ടറി പി പി എ ഹമീദ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ. മജീഷ് അധ്യക്ഷത വഹിച്ചു. ഗഫൂർ ഐ, ജൂനിയർ സൂപ്രണ്ട് അലി കുയ്യാലിൽ, ജോയ് വർക്കി, മധുസൂദനൻ, ഇസ്മായിൽ പട്ടാടം, എം പി യുസുഫ്, സമീർ പറമ്പത്ത്, സുബൈർ തെക്കയിൽ എന്നിവർ സംസാരിച്ചു.