മാഗസിൻ പ്രകാശനവും യാത്രയയപ്പും
കല്ലിക്കണ്ടി: എൻ എ എം കോളേജിലെ ഹിസ്റ്ററി ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ മാഗസിൻ പുറത്തിറക്കി. ‘കാഴ്ച’ എന്ന പേരിൽ പുറത്തിറക്കിയ മാഗസിൻ കരിയർ കൗൺസിലറും അധ്യാപകനുമായ സജീവ് ഒതയോത്ത് കോളേജ് പ്രിൻസിപ്പൽ ഡോ.ടി. മജീഷിന് നൽകിക്കൊണ്ടാണ് പ്രകാശനം ചെയ്തത്. ഈ വർഷം വിരമിക്കുന്ന സോഷ്യോളജി വിഭാഗം ഹെഡ് ഡോ. ഇ കെ മുനീറ ബീവിക്ക് നൽകിയ യാത്രയയപ്പിലായിരുന്നു മാഗസിൻ പ്രകാശനം.
29 വർഷക്കാലത്തെ തൻ്റെ ഔദ്യോഗിക ജീവിതത്തോട് വിട പറയുന്ന ഡോ. മുനീറ ബീവിയുടെ വികാര നിർഭരമായ വാക്കുകൾക്ക് വേദി സാക്ഷിയായി. ഡിപ്പാർട്ട്മെൻ്റ് ഏർപ്പെടുത്തിയ സ്നേഹോപഹാരം കോളേജ് പ്രിൻസിപ്പലിൽ നിന്നും അദ്ദേഹം ഏറ്റുവാങ്ങി.
വൈസ് പ്രിൻസിപ്പൽ ഡോ. രാജേഷ് കുമാർ, ജൂനിയർ സൂപ്രണ്ട് അലി കുയ്യാലിൽ, ഐ ക്യു എ സി കോർഡിനേറ്റർ ഡോ. മുഹമ്മദ് ഇസ്മായിൽ, ഹിസ്റ്ററി ഡിപ്പാർട്മെന്റ് ഹെഡ് ഡോ. അനസ് എടോളി, സമീർ പറമ്പത്ത്, ഫസൽ, ഫർഹാന, അനുശ്രീ എന്നിവർ സംസാരിച്ചു.