എഴുത്തിന്റെ രസതന്ത്രം തേടി ‘എഴുത്തു മേശ’ ഏകദിന ശില്പശാല
കല്ലിക്കണ്ടി: വിദ്യാർത്ഥികളുടെ എഴുത്തിനോടുള്ള താല്പര്യം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി എൻ.എ.എം കോളേജ് മലയാളം ഡിപ്പാർട്ട്മെന്റും വിദ്യാർത്ഥി യൂണിയനും സംയുക്തമായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ‘എഴുത്തു മേശ’ എന്ന പേരിൽ സംഘടിപ്പിച്ച ശിൽപശാല എഴുത്തുകാരൻ മുഹമ്മദ് അബ്ബാസ് ഉദ്ഘാടനം ചെയ്തു. തൻ്റെ നീറുന്ന ജീവിത അനുഭവങ്ങളിൽ നിന്നും വായനയിലേക്കും പിന്നീട് എഴുത്തിലേക്കുമുള്ള നാൾ വഴികൾ അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവച്ചു. വായനയും ജീവിത അനുഭവങ്ങളും ഒന്നിക്കുമ്പോൾ ഏതൊരു വ്യക്തിക്കും എഴുത്തിൻ്റെ രസതന്ത്രം രുചിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടച്ചേർത്തു.
പ്രിൻസിപ്പാൾ ഇൻചാർജ് ഡോ.മുനീറ, മലയാള വിഭാഗം മേധാവി ഡോ.ഹുസൈൻ, വിദ്യാർത്ഥി യൂണിയൻ ചെയർമാൻ മുഹമ്മദ് അൽഫാൻ, ലൈബ്രേറിയൻ മുനഫിർ കാപ്പിൽ, സമീർ പറമ്പത്ത്, അലി കുയ്യാലിൽ സ്റ്റുഡന്റ്സ് എഡിറ്റർ മുഹമ്മദ് സാനിഹ് എന്നിവർ സംസാരിച്ചു.