എൻ എ മമ്മുഹാജി കറ കളഞ്ഞ വ്യക്തിത്വം: ടി പി ചെറൂപ്പ
കല്ലിക്കണ്ടി: വിദ്യാർത്ഥികൾ റോൾ മോടലാക്കേണ്ട കറ കളഞ്ഞ വ്യക്തിത്വമാണ് എൻ എ മമ്മുഹാജി എന്ന് പ്രശസ്ത മാധ്യമ പ്രവർത്തകൻ ടി പി ചെറൂപ്പ. എൻ എ എം കോളേജിലെ ‘ELIFNAM’ ലിറ്ററേച്ചർ ഫെസ്റ്റിൻ്റെ ഭാഗമായി സംഘടിപ്പിച്ച എൻ എ മാമ്മുഹാജി അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻ എ എം പെറിങ്ങത്തൂർ എന്ന എഴുത്തുകാരനെയാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും, ആ എഴുത്തുകാരൻ്റെ ഏറ്റവു വലിയ സ്വപ്നമായിരുന്നു എൻ എ എം വിദ്യാഭ്യാസ സ്ഥാപനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി പി എ ഹമീദ് (എം ഇ എഫ് ജനറൽ സെക്രട്ടറി), കോളേജ് പ്രിൻസിപ്പൽ ഡോ. ടി മജീഷ്, അബ്ദുല്ല മാസ്റ്റർ, എൻ എ കരീം, സമീർ പറമ്പത്ത്, ടി ടി അസൈനാർ, ഇസ്മായിൽ പട്ടാടം എന്നിവർ പരിപാടിയിൽ പങ്കെടുത്തു.