അക്ഷരങ്ങളെ അധികാരികൾ ഭയപ്പെടുന്നു: സുഭാഷ് ചന്ദ്രൻ
കല്ലിക്കണ്ടി: അക്ഷരങ്ങൾ ആയുധമാകുമ്പോൾ എഴുത്തുകാരെ ഭരണകൂടം ഭയപ്പെടുന്നുവെന്ന് നോവലിസ്റ്റും കഥാകൃതുമായ സുഭാഷ് ചന്ദ്രൻ. എൻ എ എം കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൻ്റെ കീഴിൽ സംഘടിപ്പിച്ച ‘ELIFNAM’ ലിറ്ററേച്ചർ ഫെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ‘എഴുത്തുകാരന്റെ രാഷ്ട്രീയം’ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണ കൂടത്തെ നില നിർത്താനും താഴെയിറക്കാനുമുള്ള കഴിവ് സാഹിത്യത്തിനും സാഹിത്യകാരന്മാർക്കും ഉണ്ടെന്നും, അതുകൊണ്ടാണ് ഗൗരി ലങ്കേശ് ഉൾപ്പടെയുള്ള എഴുത്തുകാർ രാജ്യത്ത് കൊല്ലപ്പെടേണ്ടി വരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫെസ്റ്റിൻ്റെ ആദ്യ ദിനത്തിൽ ‘സിംഫണി ഓഫ് ലിറ്ററേച്ചർ’ എന്ന വിഷയം കൽപറ്റ നാരായണനും ‘അധിനിവേശത്തിന്റെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ ഡോ. പി.ജെ. വിൻസനും സംസാരിച്ചിരുന്നു.
ഇൻ്റർ കോളേജ് തലത്തിൽ വിവിധ ഇനം മത്സരങ്ങൾ, ചർച്ചകൾ, ഫോട്ടൊ പ്രദർശനം, പുസ്തക മേള, ചരിത്ര മ്യൂസിയം തുടങ്ങിയ വിവിധ സാംസ്കാരിക പരിപാടികളും ഫെസ്റ്റിൻ്റെ ഭാഗമാണ്. രണ്ടു ദിവസങ്ങളിലായി നടന്നു വരുന്ന ലിറ്ററേച്ചർ ഫെസ്റ്റ് ഇന്ന് സമാപിക്കും.
കോളേജ് പ്രിൻസിപ്പൽ ഡോ. ടി മജീഷ്, സമീർ പറമ്പത്ത്, ഡോ. ഇസ്മായിൽ കെ എം (IQAC കോഡിനേറ്റർ), അലി കുയ്യാലിൽ (ജൂനിയർ സൂപ്രണ്ട്), ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് ഹെഡ് പ്രിയ നായർ, നസ്റുല്ല മമ്പ്രോൾ, സാദിഖ് അലി കെ പി, ഡോ. അഞ്ചു ഒ കെ, ഷസ്‌നി എൻ, മുഹമ്മദ് യു കെ, ശിൽപ എസ്, മുക്താർ, ഫാത്തിമ ഫിദ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.