പഴമയെ ഓർമിപ്പിച്ച് ‘റാന്തൽ’; ചരിത്ര പ്രദർശനം
കല്ലിക്കണ്ടി: എൻ എ എം കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൻ്റെ കീഴിൽ സംഘടിപ്പിച്ച ‘ELIFNAM’ ലിറ്ററേച്ചർ ഫെസ്റ്റിന്റെ ഭാഗമായി ഹിസ്റ്ററി ഡിപ്പാർട്മെന്റ് നടത്തിയ ഹിസ്റ്റോറിക്കൽ എക്സിബിഷൻ ‘റാന്തൽ’ പ്രഭാഷകനും എഴുത്തുകാരനുമായ കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു.
പ്രദേശ വാസികളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച പഴയകാല വസ്‌തുകൾ, നാണയങ്ങൾ, കാലിഗ്രഫികൾ, രേഖകൾ, ഫോട്ടോകൾ തുടങ്ങിയവയാണ് എക്‌സിബിഷൻ്റെ ഭാഗമായത്.
പ്രിൻസിപ്പൽ ഡോ. മജീഷ് ടി, എം ഇ എഫ് ജനറൽ സെക്രട്ടറി പി പി എ ഹമീദ്, എം ഇ എഫ് സെക്രട്ടറി സെമീർ പറമ്പത്ത്, സോഷ്യോളജി വിഭാഗം ഹെഡ് മുനീറ ബീവി, ഹിസ്റ്ററി വിഭാഗം ഹെഡ് അനസ് എടോളി എന്നിവർ സംസാരിച്ചു