മാറുന്ന ക്യാമ്പസിൻ്റെ പുതിയ ശബ്ദമാവാൻ ‘NAM AWAZ’
കല്ലിക്കണ്ടി: എൻ എ എം കോളേജിലെ ജേണലിസം ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ “NAM AWAZ” എന്ന പേരിൽ ആരംഭിച്ച ന്യുസ് വെബ്സൈറ്റിൻ്റെ ലോഞ്ചിംഗ് മൈസൂർ സർവകലാശാല മുൻ വി.സി പ്രൊഫസർ മുസ്സഫർ ആസാദി നിർവഹിച്ചു. കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ELIFNAM സാഹിത്യോത്സവത്തിൻ്റെ ഉദ്ഘാടന ചടങ്ങിലാണ് വെബ്സൈറ്റിന്റെ ലോഞ്ചിങ് നടന്നത്.
മാറുന്ന കാലത്തെ മാധ്യമ പഠനം പുസ്തകത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ പ്രായോഗിക തലത്തിൽ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യമാണ് വെബ്സൈറ്റിന് പിന്നിലെന്ന് ജേണലിസം അധ്യാപകനും വെബ് ഡിസൈനറുമായ മുഹമ്മദ് യു കെ അഭിപ്രായപ്പെട്ടു. www.namawaz.com എന്ന വെബ്സൈറ്റിൻ്റെ മുഴുവൻ പ്രവർത്തനങ്ങളും വിദ്യാർത്ഥികൾ തന്നെ കൈകാര്യം ചെയ്യുന്നു എന്നത് വെബ്സൈറ്റിൻ്റെ പ്രത്യേകതയാണ്.
എം ഇ എഫ് ജനറൽ സെക്രട്ടറി പി പി എ ഹമീദ്, കോളേജ് പ്രിൻസിപ്പൽ ഡോ. ടി മജീഷ്, ഡോ. ഇസ്മായിൽ കെ എം (IQAC കോഡിനേറ്റർ), അലി കുയ്യാലിൽ (ജൂനിയർ സൂപ്രണ്ട്), സ പറമ്പത്ത്, ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് ഹെഡ് പ്രിയ നായർ, നസ്റുല്ല മമ്പ്രോൾ,സാദിഖ് അലി കെ പി, ഡോ. അഞ്ചു ഒ കെ, ഷസ്‌നി എൻ, ശിൽപ എസ്, മുക്താർ, ഫാത്തിമ ഫിദ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.