ELIFNAM ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കമായി
കല്ലിക്കണ്ടി: എൻ. എ മമ്മു ഹാജി മെമ്മോറിയൽ ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കമായി. ഫെസ്റ്റിൻ്റെ ഉദ്ഘാടനം മൈസൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ പ്രൊഫസർ മുഫസർ ആസാദി നിർവഹിച്ചു. കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ രണ്ട് ദിവസങ്ങളിലായാണ് (ഫെബ്രുവരി 14, 15) സാഹിത്യോത്സവം നടക്കുന്നത്. പി പി എ ഹമീദ് (എം ഇ എഫ് ജനറൽ സെക്രട്ടറി), മുഖ്യാതിഥിയായി.
സാഹിത്യോത്സവത്തിൽ സമകാലിക കലാ- സാഹിത്യ- സാംസ്‌കാരിക- സാമൂഹിക വിഷയങ്ങളിൽ സജീവമായ ചർച്ചകൾക്കും സംവാദങ്ങൾക്കും വഴിയൊരുക്കിക്കൊണ്ട് പ്രമുഖർ പങ്കെടുക്കും. ഇൻ്റർ കോളേജ് തലത്തിൽ വിവിധ ഇനം മത്സരങ്ങളിൽ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. വായനകളിൽ ഇടം പിടിക്കാതെ പോയ ജീവിതങ്ങളെ വരച്ചിടുന്ന ചർച്ചകൾ, ഫോട്ടൊ പ്രദർശനം, പുസ്തക മേളകൾ, ചരിത്ര മ്യൂസിയം തുടങ്ങിയ വിവിധ സാംസ്കാരിക പരിപാടികളും ഫെസ്റ്റിൻ്റെ ഭാഗമാണ്.
കോളേജ് പ്രിൻസിപ്പൽ ഡോ. ടി മജീഷ്, ഡോ. ഇസ്മായിൽ കെ എം (IQAC കോഡിനേറ്റർ), അലി കുയ്യാലിൽ (ജൂനിയർ സൂപ്രണ്ട്), സമീർ പറമ്പത്ത്, ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് ഹെഡ് പ്രിയ നായർ, നസ്റുല്ല മമ്പ്രോൾ,സാദിഖ് അലി കെ പി, ഡോ. അഞ്ചു ഒ കെ, ഷസ്‌നി എൻ, മുഹമ്മദ് യു കെ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.