കണ്ണൂർ സർവകലാശാല കലോത്സവം; സ്റ്റേജ്തല മത്സരങ്ങളിൽ കരുത്ത് കാട്ടി എൻ എ എം കോളേജ്
മുന്നാട്: കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവം അവസാനിക്കുമ്പോൾ സ്റ്റേജ് തല മത്സര ഇനങ്ങളിൽ മികവ് കാട്ടി എൻ എ എം കോളേജ്. കോൽക്കളി, വട്ടപ്പാട്ട്, ഒപ്പന, ദഫ് മുട്ട്, മാപ്പിളപ്പാട്ട്, ലളിത സംഗീതം തുടങ്ങിയ മത്സരങ്ങളിൽ മിന്നും പ്രകടനമാണ് വിദ്യാർത്ഥികൾ കാഴ്ചവെച്ചത്.
മുന്നാട് പീപ്പിൾസ് കോളേജിൽ വെച്ച് അഞ്ച് ദിവസങ്ങളിലായി (7,8,9,10,11) നടന്ന കലോത്സവത്തിൽ 144 മത്സരയിനങ്ങളിലായി 105 കോളേജുകളിലെ ഏഴായിരത്തോളം പ്രതിഭകളാണ് മാറ്റുരച്ചത്.
കോൽക്കളിയിലെ കേമന്മാർ ഞങ്ങൾ തന്നെ
കോൽക്കളി മത്സരത്തിലെ ആധിപത്യം വീണ്ടും തെളിയിച്ച് എൻ എ എം കോളേജിലെ ചുണക്കുട്ടികൾ. രണ്ടു വർഷത്തിന് ശേഷം കോൽക്കളിയിലെ പൊൻ കിരീടം ഒന്നാം സ്ഥാനം നേടി തിരിച്ചു പിടിച്ചിരിക്കുകയാണ് 12 അംഗ കോൽക്കളി ടീം. മാപ്പിളപ്പാട്ടിൻ്റെ ഈരടിയിൽ അതിശയിപ്പിക്കുന്ന കോലിണക്കവും, താളവും മെയ് വഴക്കവും കോൽക്കളി ടീമിൻ്റെ മികവ് എടുത്ത് കാട്ടി.
ടീം അംഗങ്ങൾ: അഫ്നാജ്, സഫ്‌വാൻ, സഹൽ, റിഷാദ്, ഹാറൂൻ, സയാൻ, നിഹാൽ, സഫ്‌വാൻ റിയാസ്, അമൻ, ഹിലാൽ, മുഹമ്മദ് ബിൻ ഷഫീക്, ഹാദ്
വട്ടപ്പാട്ടിലും ഒപ്പനയിലും രണ്ടാം സ്ഥാനം
പുതു മണവാളനെ അണിയിച്ചൊരുക്കി, സൽക്കാര പാട്ടിൻ്റെ താളത്തിനൊപ്പം കൈ കൊട്ടി ആനയിച്ച വട്ടപ്പാട്ട് ടീം വേദിയുടെ മനം കവർന്നപ്പോൾ അണിയിച്ചൊരുക്കിയ വധുവിനെ നടുവിലിരുത്തി മാപ്പിളപ്പാട്ടിന്റെ അകമ്പടിയോടെ കൈ കൊട്ടിയ ഒപ്പന ടീമും കാണികളെ ആവേശം കൊള്ളിച്ചു. രണ്ടു ടീമുകളും എ ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
വട്ടപ്പാട്ട് ടീം അംഗങ്ങൾ: ഫായിസ്, രിജാസ്, മുഹമ്മദ് കെ എം, മഹമ്മദ് വി, ആർഫാൻ, അഫ്ശാൻ, നാസുക്, നസൽ, ഫാസിൽ, ആഷിക്.
ഒപ്പന ടീം അംഗങ്ങൾ: സഫ, റന, നിദ, ശഫ്ന, ഗീതിക, സന, റിസാന, ഫിനാന, റിഫ, ഫംന
ദഫ്മുട്ടിലും, മാപ്പിളപ്പാട്ടിലും മൂന്നാം സ്ഥാനം
മനോഹരമായ ബൈത്തിന് ദഫ് മുട്ടിൻ്റെ അകമ്പടിയോടെ കലോത്സവ വേദിയിൽ നിറഞ്ഞാടിയ ദഫ് മുട്ട് ടീം എ ഗ്രേഡോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ മലബാറിലെ മാപ്പിളപ്പാട്ട് പ്രേമികൾക്ക് അത്താഴ വിരുന്നൊരുക്കി കലോത്സവത്തിൻ്റെ അവസാന ദിനത്തിൽ മാപ്പിളപ്പാട്ട് ഗ്രൂപ്പ് ഇനത്തിൽ എൻ എ എം കോളേജിൻ്റെ കലാ പ്രതിഭകൾ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി.
ദഫ്മുട്ട് ടീം അംഗങ്ങൾ: ഫായിസ്, രിജാസ്, മുഹമ്മദ് കെ എം, മഹമ്മദ് വി, റവാഹ്, ശാദ്, രാഫിൽ, ഇത്ബാൻ, റാഫി, ശസ്മിൽ
മാപ്പിളപ്പാട്ട് (ഗ്രൂപ്പ്) ടീം അംഗങ്ങൾ: ഫായിസ്, നസൽ, അർഫാൻ, മുഹമ്മദ് കെ എം, റഫ്നാസ്, റിജാസ്
ലളിത സംഗീതം; അഭിമാനമായി ഗീതിക
കണ്ണൂർ സർവകലാശാല കലോത്സവത്തിലെ മുഖ്യ ആകർഷണമായ ലളിത സംഗീത മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി കോളേജിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഗീതിക എസ്. രണ്ടാം വർഷ എം എ ഇംഗ്ലീഷ് വിദ്യാർഥിയായ ഗീതിക രണ്ടാം സ്ഥാനം നേടിയ ഒപ്പന ടീം അംഗം കൂടിയാണ്.