ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ എൻ എ എമ്മി ൻ്റെ തേരോട്ടം
കല്ലിക്കണ്ടി: കണ്ണൂർ യൂണിവേഴ്സിറ്റി ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ എൻ എ എം കോളേജിന് മിന്നും വിജയം. കഴിഞ്ഞ ദിവസം കാസർകോട് കുനിയ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ച് നടന്ന വനിതാ വിഭാഗം ടേബിൾ ടെന്നീസ് മത്സരത്തിൽ എസ് എൻ കോളേജ് കണ്ണൂരിനെ പരാജയപ്പെടുത്തി എൻ എ എം കോളേജ് ചാമ്പ്യന്മാരായി.
കഴിഞ്ഞ തവണ ചാമ്പ്യന്മാരായ പുരുഷ വിഭാഗം ഇത്തവണ പയ്യന്നൂർ ആർസിഎം അക്കാദമിയിൽ വച്ച് നടന്ന ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പുമായി. വിജയികളെ കോളേജ് അധ്യാപകരുടെയും മാനേജ്മെന്റിന്റെയും നേതൃത്വത്തിൽ അനുമോദിച്ചു. ജനറൽ സെക്രട്ടറി പിപിഎം ഹമീദ് സാഹിബ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോക്ടർ മജീഷ് ടി അധ്യക്ഷത വഹിച്ചു. എം ഇ എഫ് പ്രസിഡൻറ് അടിയോട്ടിൽ അഹമ്മദ് വിജയികൾക്ക് ക്യാഷ് അവാർഡ് നൽകി. ഫിസിക്കൽ എജുക്കേഷൻ വിഭാഗം മേധാവി അബ്ദുൽ അഹദ്, ജൂനിയർ സൂപ്രണ്ട് ഗഫൂർ എം, സമീർ പറമ്പത്ത്, അലി കുയ്യാലി തുടങ്ങിയവർ സംസാരിച്ചു.
ടീം അംഗങ്ങൾ (വനിത വിഭാഗം): നൂഹ ഫാത്തിമ കെ (1st Bcom ), ഇനാസ് നഹൻ (1st Bcom ), ഫാത്തിമ നസ്‌ന പി കെ (2nd Bsc CS), ഫർഹത്ത് എം (2nd Bsc CS), ഫാത്തിമ പി പി (2nd Bsc CS)
പുരുഷ വിഭാഗം: മുനീബ് (ബികോം 3rd), ഫാദിൽ റഹീം (ബികോം 3rd), നിഹാൽ (BBA 3rd), അജാസ് (BBA 2nd), സഫ്വാൻ (BBA 3rd)