ഭരണഭാഷാ വാരാഘോഷം സംഘടിപ്പിച്ചു.
കല്ലിക്കണ്ടി: എൻ എ എം കോളേജ് സെൻട്രൽ ലൈബ്രറി, മലയാളം ഡിപ്പാർട്മെന്റുകളുടെ നേതൃത്വത്തിൽ ഭരണഭാഷവാരാഘോഷം സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ് മുസ്തഫ കെ. എസ് പരിപാടി ഉദ്ഘാടനം ചെയ്തു. ‘ഭരണഭാഷയും ജനാധിപത്യവും’ എന്ന വിഷയത്തിൽ മുൻ ജലസേചന വകുപ്പ് ഓഫീസറും അധ്യാപകനുമായ മുകുന്ദൻ അയനത്ത് മുഖ്യപ്രഭാഷണം നടത്തി.
യുജിസി ലൈബ്രേറിയൻ മുനഫർ കാപ്പിൽ, മലയാള വിഭാഗം മേധാവി ഡോ. ഹുസൈൻ, ഐ ക്യു എ സി കോർഡിനേറ്റർ ഡോ. ഹസീബ്. വി.വി, ഹിസ്റ്ററി ഡിപ്പാർട്മെന്റ് മേധാവി ഡോ. അനസ് എടോളി, ജൂനിയർ സൂപ്രണ്ട് എം.ഗഫൂർ, സന സുലൈമാൻ എന്നിവർ സംസാരിച്ചു.