റിസർച് മെത്തഡോളജി ശില്പശാല സംഘടിപ്പിച്ചു
കല്ലിക്കണ്ടി: എൻ എ എം കോളജിലെ മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ റിസർച് മെത്തഡോളജിയിൽ ശില്പശാല സംഘടിപ്പിച്ചു. തലശ്ശേരി ബ്രെണ്ണൻ കോളജിലെ കോമേഴ്‌സ് വിഭാഗം ഗസ്റ്റ് ലെക്ചറർ ഡോ. ഷംഷാന വി സി, പുതിയ കാലത്തെ ഗവേഷണ മേഖലകളിലെ സാധ്യതകളും ഗവേഷണ രീതികളും വിശദമായി അവതരിപ്പിച്ചു.
പ്രിൻസിപ്പൽ ഡോ. മജീഷ് ടി പരിപാടി ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി മുഹമ്മദ് അൻസീർ കെ കെ അധ്യക്ഷനായി. കെ എസ് മുസ്തഫ (കോമേഴ്‌സ് വിഭാഗം മേധാവി), ഡോ. ഹസീബ് വി വി (ഐ ക്യു എ സി കോർഡിനേറ്റർ), ഡോ. ഷമീർ എ പി (കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി), എം ഗഫൂർ (ഓഫീസ് സുപ്രണ്ട്), അശ്വതി കെ, ശബാന, ഹരിത എന്നിവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി നിഹാൽ എ പി നന്ദി പറഞ്ഞു.