എൻ എ എം കോളജ് – പാണ്ട ഫുഡ്സ് ധാരണാപത്രം ഒപ്പുവെച്ചു
കല്ലിക്കണ്ടി: എൻ എ എം കോളജിലെ മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്മെന്റും പാണ്ട ഫുഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ ധാരണാപത്രം (MoU) ഒപ്പുവെച്ചു. പാണ്ട ഫുഡ്സ് മാനേജിംഗ് ഡയറക്ടർ ഇമ്രാൻ വി എൻ കെ, എൻ എ എം കോളജ് പ്രിൻസിപ്പൽ ഡോ. മജീഷ് ടി എന്നിവരാണ് ധാരണാപത്രം ഒപ്പുവെച്ചത്.
കോളേജ് വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്, ഇൻഡസ്ട്രിയൽ വിസിറ്റ്, സെമിനാർ, ഗെസ്റ്റ് ടോക്ക് തുടങ്ങിയ നിരവധി അവസരങ്ങൾ MoU യുടെ ഭാഗമാകും.
ചടങ്ങിൽ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി മുഹമ്മദ് അൻസീർ കെ കെ, ഐ ക്യു എ സി കോർഡിനേറ്റർ ഡോ. ഹസീബ് വി വി, മാനേജ്‌മെന്റ് സെക്രട്ടറി സമീർ പറമ്പത്ത്, ഓഫീസ് സുപ്രണ്ട് ഗഫൂർ എം, യു ജി സി ലൈബ്രറിയൻ മുൻഫർ കാപ്പിൽ, ശബാന, അശ്വതി കെ, ഹരിത പി എന്നിവർ പങ്കെടുത്തു.