“Meet the Entrepreneur” : അനുഭവം പങ്കുവെച്ച് ഇമ്രാൻ വി എൻ കെ
കല്ലിക്കണ്ടി: എൻ എ എം കോളജിലെ മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ “Meet the Entrepreneur” പരിപാടി സംഘടിപ്പിച്ചു. പുതുതലമുറ ബിസിനെസ്സ് സംരഭകരുമായി വിദ്യാർഥികൾക്ക് ആശയ വിനിമയം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പാണ്ട ഫുഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഇമ്രാൻ വി എൻ കെ മുഖ്യ അതിഥിയായി.
വിദ്യാർത്ഥികളുമായി തന്റെ അനുഭവങ്ങളും വളർന്നു വരുന്ന സംരംഭകർ നേരിടേണ്ടിവരുന്ന പ്രതിസന്ധി ഘട്ടങ്ങൾ എങ്ങനെ തരണം ചെയ്യാം എന്നതിനെ കുറിച്ചും ഇമ്രാൻ വി എൻ കെ വിശദമായി സംസാരിച്ചു.
പ്രിൻസിപ്പൽ ഡോ. മജീഷ് ടി പരിപാടി ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി മുഹമ്മദ് അൻസീർ കെ കെ അധ്യക്ഷത വഹിച്ചു. ഐ ക്യു എ സി കോർഡിനേറ്റർ ഡോ. ഹസീബ് വി വി, മാനേജ്മെന്റ് സെക്രട്ടറി സമീർ പറമ്പത്ത്, ഓഫീസ് സുപ്രണ്ട് ഗഫൂർ എം, ഹരിത പി, ശബാന, അശ്വതി കെ, നിഹാൽ കെ പി എന്നിവർ സംസാരിച്ചു.