ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്
കല്ലിക്കണ്ടി: എൻ എ എം കോളജ് എൻ എസ് എസിന്റെയും പാനൂർ ലയൺസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. കെ പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
ലയൺസ് ക്ലബ് പ്രസിഡന്റ് ഗീത കൊമ്മേരി അധ്യക്ഷയായി. എക്സൈസ് ഓഫീസർ സമീർ ധർമ്മടം ക്ലാസെടുത്തു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് എക്സൈസ് ഡിപ്പാർട്മെന്റിന്റെ ബാഡ്ജ് ഓഫ് എക്സലെൻ സ് അവാർഡ് നേടിയ സമീർ ധർമ്മടത്തിനെ ലയൺസ് ക്ലബ്ബ് ആദരിച്ചു. പ്രിൻസിപ്പൽ ഡോ.ടി മജിഷ്, കെ കൃഷ്ണൻ, പി പവിത്രൻ, വി കെ മോഹൻദാസ്, ബീന വി കെ, സമീർ പറമ്പത്ത്, ഡോ.സുനിത പി വി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ.അഷ്റഫ് ഇ, സുരേഷ് ബാബു പി പി കെ എന്നിവർ സംസാരിച്ചു.