കോളേജ് മാഗസിൻ ‘പാച്ചിൽ’ പ്രകാശനം ചെയ്തു
കല്ലിക്കണ്ടി: 2022-23 വർഷത്തെ എൻ എ എം കോളേജ് യൂണിയൻ മാഗസിൻ ‘പാച്ചിൽ’ പ്രശസ്ത ഗ്രന്ഥകാരൻ എം സി വടകര പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ഡോ: മജീഷ് ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ പി പി എ ഹമീദ് മുഖ്യപ്രഭാഷണം നടത്തി . സ്റ്റാഫ് എഡിറ്റർ ഡോ. ഹുസ്സൈൻ മാഗസിൻ പരിചയപ്പെടുത്തി.
പി.പി അബൂബക്കർ (പാർക്കോ), എൻ എ കരീം, സമീർ പറമ്പത്ത്, വി. ഹാരിസ്, അലി കുയ്യാലിൽ, അഫ്‌റുദ്ധീൻ, സഹൽ സലീം എന്നിവർ സംസാരിച്ചു. ചീഫ് സ്റ്റുഡന്റ് എഡിറ്റർ ഷമ്മാസ് ടി സ്വാഗതവും റിയാൻ ഫരീദ് നന്ദിയും പറഞ്ഞു.