ഹിന്ദി ദിനാഘോഷം ആചരിച്ചു
കല്ലിക്കണ്ടി : എൻ എ എം കോളേജിൽ ഹിന്ദി ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി ദിനാഘോഷം സംഘടിപ്പിച്ചു. ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ പ്രശസ്തി ആഘോഷിക്കുന്നതിനായി എല്ലാ വർഷവും സപ്തംബർ 14 ഹിന്ദി ദിനമായി ആചരിക്കുന്നു. ഭാരത സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളതാണ് ഈ ദിനാഘോഷം. ഇതിൻ്റെ ഭാഗമായി കോളജിൽ ഹിന്ദി വായന മത്സരവും, പോസ്റ്റർ രചനാ മത്സരവും നടത്തി.
വായനാ മത്സരത്തിൽ മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥി ലാലിബ ഒന്നാം സ്ഥാനവും ഒന്നാം വർഷ ബി കോം വിദ്യാർത്ഥി അവിന വി പി രണ്ടാം സ്ഥാനവും ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി അശ്വന്ത് മൂന്നാം സ്ഥാനവും നേടി.
പോസ്റ്റർ രചനാ മത്സരത്തിൽ ഒന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥി സാലിഹ മജീദ് ഒന്നാം സ്ഥാനവും രണ്ടാം വർഷ ഗണിതശാസ്ത്ര വിദ്യാർത്ഥി അയന കെ കെ രണ്ടാം സ്ഥാനവും രണ്ടാം വർഷ ബി കോം വിദ്യാർത്ഥി ഹലീമ മൂന്നാം സ്ഥാനവും നേടി.