December 22, 2024

കലകൾ കലഹിക്കുന്ന കാലത്ത് കലാ വിസ്മയമായി ‘കലൈ 2024’

0

കല്ലിക്കണ്ടി : വിദ്യാഗിരിയിലെ കലാ ഹൃദയങ്ങളെ ആനന്ദം കൊള്ളിച്ച് എൻ എ എം കോളേജ് യൂണിയന്റെ നേതൃത്വത്തിൽ ‘കലൈ 2024’ സംഘടിപ്പിച്ചു.

കലയെ കുറിച്ചും, സർഗ്ഗാത്മകതയുടെ അളവറ്റ സാധ്യതകളെ കുറിച്ചും, അതിജീവനത്തിനായി പൊരുതുന്നവർക്ക് കല കൊണ്ട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതായിരുന്നു ഇത്തവണത്തെ കലോത്സവം.

കല വെറും ഉപജീവനമല്ലെന്നും അതിനുമപ്പുറം അതി ജീവനത്തിനായി പോരാടുന്നവർക്ക് ഒരു പ്രേരണയായിട്ടാണ് കലൈ 2024 സംഘടിപ്പിച്ചതെന്ന് കോളേജ് യൂണിയൻ ചെയർ പേഴ്സൺ മുഹമ്മദ് അൽഫാൻ അഭിപ്രായപ്പെട്ടു.

കലൈ 2024 വേദിയിൽ വിദ്യാർത്ഥികളെ ആവേശം കൊള്ളിച്ച് ‘സുലൈഖ മൻസിൽ’, ‘കഠിന കഠോരമീ അണ്ഡകടാഹം’ തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിന്റെ പുത്തൻ ശബ്ദമായി മാറിയ ഫാത്തിമ ജഹാൻ മുഖ്യ അതിഥിയായി.

മാപ്പിളപ്പാട്ട്, ഒപ്പന, വട്ടപ്പാട്ട്, സിംഗിൾ ഡാൻസ്, ലളിത ഗാനം, മിമിക്രി, മൈമ്, ഗ്രൂപ്പ്‌ ഡാൻസ്, മോണോ ആക്ട്, ഗസൽ, എഴുത്ത് മത്സരങ്ങൾ തുടങ്ങി നിരവധിയിനങ്ങളാണ് പരിപാടിയിൽ ഉണ്ടായിരുന്നത്.

നാല് ദിനങ്ങളിലായി നടന്ന (ജനുവരി 29, 30, 31, ഫെബ്രുവരി 01) പരിപാടിയുടെ ഉദ്ഘാടനം MEF ജനറൽ സെക്രട്ടറി PPA ഹമീദ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ Dr. T മജീഷ്, കോളേജ് യൂണിയൻ ചെയർ പേഴ്സൺ മുഹമ്മദ്‌ അൽഫാൻ, ജനറൽ സെക്രട്ടറി റിയാൻ ഫരീദ്, ഫൈൻ ആർട്സ് സെക്രട്ടറി അഫ്സൽ, Dr. അഷ്‌റഫ്‌, നസ്റുല്ല മമ്പ്രോൾ, സമീർ പറമ്പത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കോളേജിലെ വിവിധ ഗ്രൂപ്പുകൾ പങ്കെടുത്ത പരിപാടിയിൽ ടീം അറക്കൽ ഓവറോൾ കിരീടം നേടി. ടീം കുരിശിങ്കൽ രണ്ടാം സ്ഥാനവും ടീം മംഗലശ്ശേരി മൂന്നാം സ്ഥാനവും നേടി.

Leave a Reply

Your email address will not be published. Required fields are marked *