വാർത്തകളുടെ പിന്നാമ്പുറം തേടി മീഡിയ വിസിറ്റ്
കോഴിക്കോട്: ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി കല്ലിക്കണ്ടി എൻ എ എം കോളേജ് രണ്ടാം വർഷ ഇംഗ്ലീഷ് & ജേർണലിസം വിദ്യാർത്ഥികൾ കോഴിക്കോട് മീഡിയവൺ ടിവി ചാനൽ സന്ദർശിച്ചു. ടിവി ചാനലിന്റെ പ്രവർത്തനങ്ങൾ നേരിൽ കാണുന്നതിനും വിവിധ പ്രോഗ്രാം ഫോർമാറ്റുകളെ കുറിച്ച് പഠിക്കുന്നതിനും ന്യൂസ് പ്രൊഡക്ഷൻ, ആങ്കറിങ്, ക്യാമറ, എഡിറ്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനുമാണ് സന്ദർശനം സംഘടിപ്പിച്ചത്. മീഡിയ വൺ അക്കാദമി ഡെപ്യൂട്ടി മാനേജർ റസൽ സന്ദർശനത്തിന് നേതൃത്വം നൽകി. 51 പേരടങ്ങിയ വിദ്യാർത്ഥി സംഘത്തെ അധ്യാപകരായ മുഹമ്മദ് യു കെ, നസ്രുള്ള മമ്പ്രോൾ, ശസ്നി എൻ, അഞ്ചു ഒ കെ എന്നിവർ അനുഗമിച്ചു.