കണ്ണൂർ യൂണിവേഴ്സിറ്റി ടേബിൾ ടെന്നീസ്; എൻ എ എം കോളേജ് ജേതാക്കളായി
കണ്ണൂർ: തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ വച്ച് നടന്ന കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർ കോളേജിയേറ്റ് ടേബിൾ ടെന്നീസ് ടൂർണമെന്റിൽ എൻ എ എം കോളേജ് കല്ലിക്കണ്ടി വിജയികളായി. ഫൈനലിൽ ചൊക്ലി ഗവണ്മെന്റ് കോളേജിനെ (3-2) പരാജയപ്പെടുത്തി. വിദ്യാർഥികളുടെ കഠിനാധ്വാനത്തിൻ്റെയും ടീം വർകിൻ്റെയും ഫലമാണ് ഈ വിജയമെന്ന് പരിശീലകനും ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം തലവനുമായ അബ്ദുൽ അഹദ് അഭിപ്രായപ്പെട്ടു.
ഫാദിൽ (lll sem BCOM), സഫ്‌വാൻ (lll sem BBA), മുനീബ് (lll sem BCOM), മുഹമ്മദ് നിഹാൽ (lll sem BBA), അജാസ് (lll sem BBA), എന്നിവരാണ് ടീം അംഗങ്ങൾ.