രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ്
കല്ലിക്കണ്ടി: പാനൂർ ന്യൂക്ലിയസ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ എൻ. എ. എം. കോളേജിൽ വച്ച് സൗജന്യ മെഗാ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.
കോളേജിലെ എൻ. എസ്. എസ്. യൂണിറ്റുമായി സഹകരിച്ച് സംഘടിപ്പിച്ച ക്യാമ്പ് പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ.ഇ. ആർ. രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
നുക്ലിയസ് ലാബ് ഇൻ ചാർജ് ഉമൈബ ക്യാമ്പിന് നേതൃത്വം നൽകി. നിരവധി വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്ത് പരിശോധന നടത്തി.
കോളേജ് കമ്മിറ്റി സെക്രട്ടറി സമീർ പറമ്പത്ത്,ഡോ. പി.വി.സുനിത, ഡോ.ഇ.അഷ്റഫ്ന്യൂക്ലിയസ് പി. ആർ. ഒ. എം. അൻസത്ത് എന്നിവർ സംസാരിച്ചു.
പാനൂർ ന്യൂക്ലിയസ് ആശുപത്രിയിൽ ഫിബ്രവരി 4 ന് നടക്കുന്ന എക്കോ ടി. എം. ടി ഉദ്ഘാടനത്തിൻ്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.