പ്രൊഫഷണൽ സ്പീക്കിംഗ് ട്രെയിനിംഗ് സംഘടിപ്പിച്ചു
കല്ലിക്കണ്ടി: വിദ്യാർഥികളിൽ മികച്ച ആശയവിനിമയ ശേഷി വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി എൻ എ എം കോളേജ് ഇംഗ്ലീഷ് ഡിപ്പർട്ട്മെൻ്റും ഐ ക്യു എ സിയും സംയുക്തമായി സ്പീകിങ് ട്രൈനിങ് ക്ലാസ്സ് സംഘടിപ്പിച്ചു.
ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റൻ്റ് പ്രൊഫസർ ശസ്നി എൻ ക്ലാസിന് നേതൃത്വം നൽകി.
പ്രൊഫെഷണൽ സ്പീക്കിംഗ് കോളേജ് പഠനത്തോടൊപ്പം സമന്വയിപ്പിച്ച് വിദ്യാർത്ഥികളെ ആത്മവിശ്വാസത്തോടെ സമൂഹത്തോട് സംവദിക്കാൻ പ്രാപ്തരാക്കുന്ന പരിശീലനം വിദ്യാർത്ഥികൾക്ക് മനക്കരുത്തും, മാറുന്ന ലോകത്തു മുന്നിൽ നിന്ന് നയിക്കാനുള്ള നേതൃപാടവവും ശക്തിയും പകരുന്നതായിരുന്നു.
ട്രെയിനിങ്ങിൻ്റെ ഭാഗമായി രണ്ടാം വർഷ ഇംഗ്ലീഷ് ഡിപ്പാർട്ടമെന്റ് വിദ്യാർത്ഥികളായ സാലിഹ, മുഹമ്മദ്, ഹന ജാസമിൻ എന്നിവർ സംസാരിച്ചു.