ഏകദിന സെമിനാർ സംഘടിപ്പിച്ചു
കല്ലിക്കണ്ടി: എൻ.എ.എം കോളേജിൽ ഐ.ക്യു.എ.സി യും പി.ജി. ഡിപ്പാർട്ടമെന്റ് കമ്പ്യൂട്ടർ സയൻസും സംയുക്തമായി ‘റിസേർച്ച് മെതഡോളജി’ എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. മജീഷ് ഉദ്ഘാടനം ചെയ്തു. സർ സയ്യിദ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ മുഹമ്മദ് സാലിഹ് സി ക്ലാസ്സിന് നേതൃത്വം നൽകി.
കമ്പ്യൂട്ടർ സയൻസ് അസിസ്റ്റ്ന്റ് പ്രൊഫസർ ആശിഫ പി സ്വാഗതം പറഞ്ഞു. ജെ.സ് ശ്രീ.അലി കുയ്യാലിൽ, ഡോ. ഷമീർ എ പി, ഡോ. ഹസീബ് വി വി, ഡോ. മിനിമോൾ വി കെ എന്നിവർ സംസാരിച്ചു. എം. എസ്സ്.സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി റിജാസ് ടി നന്ദി പറഞ്ഞു.