വിജിലൻസ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
പാനൂർ: കല്ലിക്കണ്ടി എൻ എ എം കോളേജിൽ വിജിലൻസ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോഴിക്കോട് 131 ബറ്റാലിയൻ ബി എസ് എഫിൻ്റെ ആഭിമുഖ്യത്തിൽ കോളജ് എൻ എസ് എസ്, എൻ സി സി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ബി എസ് എഫ് ഇൻസ്പെക്ടർ സാബു ജോൺ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. മജീഷ് ടി അധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർ എച്ച് സിദ്ധപ്പ വിഷയാവതരണം നടത്തി.
ഹവീൽദാർ കൃഷ്ണ റെഡ്ഡി, കോൺസ്റ്റബിൾ എം.പി ഷിൻജിൽ, കോളേജ് സുപ്രണ്ട് അലി കുയ്യാലിൽ, ഡോ.സുനിത പി വി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ.അഷ്‌റഫ് ഇ , വളൻ്റിയർ റിമിയ റംഷി എന്നിവർ സംസാരിച്ചു.