കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്; വിജയാഘോഷവും സത്യപ്രതിജ്ഞയും
കല്ലിക്കണ്ടി : എൻ. എ. എം കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പ് വിജയഘോഷവും സത്യപ്രതിജ്ഞയും സംഘടിപ്പിച്ചു. വിജയഘോഷപരിപാടി വിദ്യാർത്ഥികൾ ആവേശത്തോടെ ഏറ്റെടുത്തു. കോളജ് പ്രിൻസിപ്പൽ ഡോ. മജീഷ് ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ ഡോ. സുനിത പി വി അധ്യക്ഷത വഹിച്ചു. തുടർന്ന് സമീർപ്പറമ്പത്ത്, ഡോ.രാജേഷ്, ജൂനിയർ സൂപ്രണ്ട് അലി എന്നിവർ സംസാരിച്ചു. ശേഷം കോളേജ് യൂണിയനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ സത്യപ്രതിജ്ഞ സെമിനാർ ഹാളിൽ വച്ച് നടന്നു. ചെയർമാൻ സ്ഥാനത്തേക് തിരഞ്ഞെടുക്കപ്പെട്ട അൽഫാന് പ്രിൻസിപ്പൽ സത്യവാചകം ചൊല്ലി കൊടുത്തു. അൽഫാൻ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ തിരഞ്ഞെടുക്കപ്പെട്ട മറ്റു പ്രതിനിധികൾ ഏറ്റു ചൊല്ലി.