മാലിന്യമുക്ത നവകേരളം; കല്ലിക്കണ്ടി – പാറക്കടവ് റോഡ് ചുചീകരണം നടത്തി
കല്ലിക്കണ്ടി: മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി എൻ എ എം കോളജ് നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ കല്ലിക്കണ്ടി – പാറക്കടവ് റോഡ് ചുചീകരണം നടത്തി. മാനേജ്മെൻ്റ് ജനറൽ സെക്രട്ടറി പി പി എ ഹമീദ് ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. ഇ. അഷ്റഫ് ചുചീകരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.
നാൽപതോളം വളണ്ടിയർമാർ പങ്കെടുത്ത ശുചീകരണ യജ്ഞത്തിൽ പൊതുജനങ്ങൾ വഴിയോരങ്ങളിൽ അലക്ഷ്യമായി നിക്ഷേപിച്ച മുഴുവൻ മാലിന്യങ്ങളും നീക്കം ചെയ്തു. മാലിന്യം വലിച്ചെറിയലിനെതിരെ പ്രതിരോധം സൃഷ്ടിക്കാൻ എൻ.എസ്.എസ് വോളന്റിയർമാരുടെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് മാനേജ്മെൻ്റ് അംഗം സമീർ പറമ്പത്ത് അഭിപ്രായപ്പെട്ടു. പ്രദേശ വാസികൾ പരിപാടിയിൽ സഹകരിച്ചു. ചുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം മുഴുവൻ വളണ്ടിയർമാരും മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലി.