December 23, 2024

ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി എം ജി സർവ്വകലാശാല

0

2024-25 അധ്യയന വർഷത്തേക്കുള്ള എം ജി സർവ്വകലാശാല വിവിധ പഠന വകുപ്പുകളിലും ഇൻ്റർ സ്‌കൂളിലും നടത്തുന്ന എം എ, എം എസ് സി, എം ടെക്, എംബിഎ, നിയമ പഠനം പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

CAT ( Common Admission Test) വഴിയാണ് പ്രവേശനം. ഓൺലൈൻ രജിസ്ട്രേഷൻ വഴി മാത്രമായിരിക്കും യൂണിവേഴ്സിറ്റിയുടെ എല്ലാ അക്കാദമിക് പ്രോഗ്രാമുകൾക്കും പ്രവേശനത്തിന് പരിഗണിക്കപ്പെടുക. അപേക്ഷ 15-2-2024 മുതൽ 30-03-2024 വരെ സ്വീകരിക്കും.

ഓൺലൈൻ അപേക്ഷ നടപടിക്രമം, പ്രവേശന പരീക്ഷയുടെ വിശദമായ ഷെഡ്യൂൾ, റിസർവേഷൻ വിശദാംശങ്ങൾ, പ്രവേശന പരീക്ഷ സിലബസ്, പ്രവേശന മാനദണ്ഡം, റാങ്ക് ലിസ്റ്റ് തയ്യാറാക്കൽ, മറ്റ് വിശദാംശങ്ങൾ എന്നിവ www.cat.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *