സിയുഇടി പിജി 2025; രജിസ്‌ട്രേഷന്‍ തുടങ്ങി
രാജ്യത്തെ വിവിധ കേന്ദ്ര, സംസ്ഥാന സർവകലാശാലകളിലെ പിജി പ്രവേശനത്തിനുള്ള പരീക്ഷയായ cuet pg 2025ന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ഓൺലൈനായി ഫെബ്രുവരി 1 വരെയാണ് അവസരം. മാർച്ച് 13 മുതൽ 31 വരെയാണ് പരീക്ഷ നടക്കുന്നത്. രാജ്യത്തെ വിവിധ സ്ഥലങ്ങളിലായി പരീക്ഷ കേന്ദ്രങ്ങളുണ്ട്. കേരളത്തിൽ 17 പരീക്ഷ കേന്ദ്രങ്ങളാണുള്ളത്. എല്ലാ ജില്ലകളിലും കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ ദുബായ്, കുവൈത്ത്, ബഹ്റൈൻ, മസ്കത്ത്, ദോഹ, ഷാർജ, റിയാദ്, സിംഗപ്പൂർ, കാൻബറ ഉൾപ്പെടെ 27 വിദേശ കേന്ദ്രങ്ങളുമുണ്ട്. പരീക്ഷയെഴുതാൻ താൽപര്യമുള്ള 4 കേന്ദ്രങ്ങൾ വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാം.
സർവകലാശാലകൾ:
സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കേരള / തമിഴ്‌നാട്/ കർണാടക, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ഓഫ് കേരള, യൂണിവേഴ്സ്‌റ്റി ഓഫ് ഡൽഹി, ഇന്ത്യൻ മാരിടൈoo യൂണിവേഴ്സ്‌റ്റി, ഐ ഐ ടി ലക്‌നൗ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് തുടങ്ങി നിരവധി യൂണിവേഴ്‌സിറ്റികൾ സിയുഇടിക്ക് പരിധിയിൽ പെടും.
യോഗ്യത:
157 വിഷയങ്ങളാണ് ആകെയുള്ളത്. ബന്ധപ്പെട്ട ബാച്ചിലർ ബിരുദമുള്ളവർക്കും 2025 ഫൈനൽ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. പക്ഷെ ചേരാനുദ്ദേശിക്കുന്ന സർവകലാശാലകളിലെ വ്യവസ്ഥകൾ പാലിക്കേണ്ടി വരും.
പരീക്ഷ ഫീസ്:
മുൻ വർഷങ്ങളിൽ നിന്ന് ഭിന്നമായി ഇത്തവണ പരീക്ഷ ഫീസ് കുത്തനെ കൂട്ടിയിട്ടുണ്ട്. ജനറൽ വിഭാഗത്തിന് 1400 രൂപയും, ഒബിസിക്കാർക്ക് 1200 രൂപയും, പട്ടികജാതി വിഭാഗക്കാർക്ക് 1100 രൂപയുമായി വർധിപ്പിച്ചിട്ടുണ്ട്. അഡീഷണൽ പേപ്പറുകൾക്ക് കൂടുതൽ തുക നൽകേണ്ടി വരും.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനുമായി https://cuetpg.ntaonline.in/ , www.nta.ac.in എന്നിവ സന്ദർശിക്കുക.ഹെൽപ്പ്ലൈൻ: 011/40759000.