മഞ്ഞ് പെയ്യും നാട്ടിലേക്ക് ഒരു യാത്ര പോകാം
“ഭൂമിയിലെ പറുദീസ എന്ന് വിശേഷിപ്പിക്കപ്പെട്ട, മനോഹരമായ തടാകങ്ങളും മഞ്ഞുമലകളും നിറഞ്ഞ നാടായ കാശ്മീരിലേക്ക് നമുക്കൊരു യാത്ര പോകാം” എന്ന് കേൾവിക്കാരെ ക്ഷണിച്ച് കൊണ്ടാണ് രണ്ടാം വർഷ ബി എ ഇംഗ്ലീഷ് വിദ്യാർഥിയായ മുഹമ്മദ് സിദാൻ തൻ്റെ സംസാരം ആരംഭിച്ചത്.
ജേണലിസം, ഇംഗ്ലീഷ് വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘിപ്പിക്കപ്പെട്ട ബിയൊണ്ട് ദി ബുക്സ് (Beyond The Books) ടോക് സീരിസിൻ്റെ രണ്ടാം എപിസോടിൽ ആയിരുന്നു തൻ്റെ കശ്മീർ യാത്രയിലെ നിറമുള്ള ഓർമ്മകൾ സിദാൻ വിദ്യാർത്ഥികളുമായി പങ്കുവെച്ചത്.
കേവലം യൂണിവേഴ്സിറ്റി സിലബസുകൾക്കപ്പുറം സമകാലിക വിഷയങ്ങളും ജീവിതങ്ങളും വിദ്യാർത്ഥികൾക്കിടയിൽ ചർച്ച ചെയ്യപ്പെടുക എന്നതാണ് ബിയോണ്ട് ദി ബുക്സ് (Beyond The Books) ടോക് സീരീസ് ലക്ഷ്യമിടുന്നത്. അധ്യാപകരായ മുഹമ്മദ് യു കെ, ശസ്‌നി എ, അഞ്ചു ഒ കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
യാത്രയിൽ അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന പ്രയാസങ്ങളും പ്രതിസന്ധികളും, അത് തരണം ചെയ്ത രീതികളും കേൾവിക്കാരെ ഒരേ പോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. കാശ്മീരിൻ്റെ സംസ്കാരവും ജീവിതവും വിദ്യാർഥികളുടെ മനസ്സിൽ ഒരു ചിത്രകാരനെ പോലെ സിദാൻ വരച്ചിട്ടു. ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ടതും അനുഭവിക്കേണ്ടതുമായ പ്രദേശമാണ് കാശ്മീർ എന്ന് ഓർമിപ്പിച്ച് കൊണ്ടാണ് സിദാൻ തൻ്റെ വാക്കുകൾ അവസാനിപ്പിച്ചത്.